മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് നേരിട്ടു. ഇന്ന് 10 പൈസയുടെ ഇടിവ് നേരിട്ട ഇന്ത്യന്‍ രൂപ 71 ന് താഴേക്കെത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 71.04 എന്ന താഴ്ന്ന നിലയിലാണ്. 

ആഗോളതലത്തില്‍ ഡോളറിന് കരുത്ത് കൂടുന്നതും, ക്രൂഡ് ഓയില്‍ നിരക്ക് കൂടുന്നതും, വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്. ബാരലിന് 59.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. 

തിങ്കളാഴ്ച രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 70.92 എന്ന നിലയിലെത്തിയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്സ് 150 പോയിന്‍റും നിഫ്റ്റി 50 പോയിന്‍റും നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.