മുംബൈ: ആദ്യ മണിക്കൂറുകളില്‍ വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് ആശ്വാസകരമാണ്. രൂപയുടെ മൂല്യത്തില്‍ ഇന്ന് 13 പൈസയുടെ മുന്നേറ്റമുണ്ടായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 70.92 എന്ന നിലയിലാണ്. വ്യാപാരം തുടങ്ങിയപ്പോള്‍ 71.10 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 13 പൈസ മൂല്യമിടിഞ്ഞ് ഡോളറിനെതിരെ 71.05 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ നാണയം.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് വലിയ ചലനങ്ങളില്ലാതെ തുടരുകയാണ്. ബാരലിന് 60.68 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. വിദേശ നിക്ഷേപത്തിന്‍റെ വരവിലുണ്ടായ നേരിയ വര്‍ദ്ധനവ് ഇന്ത്യന്‍ രൂപയുടെ മൂല്യമുയരാന്‍ കാരണമായി. ഇന്ത്യന്‍ ഓഹരി വിപണിയിലും മുന്നേറ്റം പ്രകടമാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 80 പോയിന്‍റും, ദേശീയ ഓഹരി സൂചിയായ നിഫ്റ്റി 20 പോയിന്‍റും നേട്ടത്തിലാണ്.