ഇന്നലെ 68.93ലായിരുന്നു ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ  വ്യാപാരം ആരംഭിക്കുമ്പോള്‍ 69.84 ആയിരുന്നുവെങ്കിലും 10.35ന്  70.07 വരെ എത്തി. എക്കാലത്തെയും വലിയ ഇടിവാണ് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. 

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം 70 കടന്നു. ഇന്നലെ 68.93ലായിരുന്നു ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ 69.84 ആയിരുന്നുവെങ്കിലും 10.35ന് 70.07 വരെ എത്തി. എക്കാലത്തെയും വലിയ ഇടിവാണ് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരു ദിവസം കൊണ്ടുമാത്രം 0.21 ശതമാനമാണ് മൂല്യം കുറഞ്ഞത്.