മുംബൈ: രൂപയുടെ മൂല്യം ഉയരുന്നു. ഇന്നു വിനിമയം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 66.56 എന്ന നിലയിലാണ്. ഇന്നലെ 66.67 ആയിരുന്നു ക്ലോസിങ് റേറ്റ്.
ഓഹരി വിപണിയില്‍ ഇന്നു നഷ്ടത്തിന്റെ ദിനമായിരുന്നു സെന്‍സെക്സ് 175.51 പോയിന്റ് ഇടിഞ്ഞ് 25597.02ലും നിഫ്ടി 38.95 പോയിന്റ് ഇടിഞ്ഞ് 7848.85ലും വ്യാപാരം അവസാനിപ്പിച്ചു.
ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി, എന്‍ടിപിസി, എല്‍ ആന്‍ഡ് ടി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എസ്ബിഐ, എയര്‍ടെല്‍, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഭെല്‍ തുടങ്ങിയവ നഷ്ടത്തിലായിരുന്നു.
