അന്താരാഷ്ട്ര വിപണികളുടെ പ്രതിഫലനമെന്നോണം ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 400 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 8400ന് താഴെയാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഇന്നലത്തെ അപേക്ഷിച്ച് 54 പൈസയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവുണ്ടായത്. രാവിലെ 10.30ന് തന്നെ സെന്‍സെക്സില്‍ 350 പോയിന്റ് ഇടിവ് രേഖപ്പെടുത്തിയിരുന്നു ഇപ്പോള്‍ ഇത് 400 പോയിന്റിന് മുകളിലായി. യു.എസ് ഡോളറിനെതിരെ 67.17 രൂപയാണ് രൂപയുടെ വിനിമയ നിരക്ക്.