കൊച്ചി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നേട്ടം തുടരുന്നു. ഇന്ന് രൂപ ഒരു ഘട്ടത്തില്‍ 66 രൂപ 33 പൈസയിലെത്തി. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ഡോളര്‍ എത്തിക്കുന്നതാണ് രൂപ ശക്തിപ്പെടാന്‍ കാരണം. അമേരിക്കയിലെ തൊഴില്‍ നിരക്ക് കുറഞ്ഞതാണ് ഡോളര്‍ ഒഴുക്ക് കൂടാനുള്ള കാരണം. നാല് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് രൂപ. പതിനായിരം കോടി രൂപയുടെ കടപ്പത്രങ്ങള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനവും രൂപയ്ക്ക് കരുത്തായി. നിലവില്‍ 15 പൈസയുടെ നേട്ടത്തോടെ 66 രൂപ 37 പൈസയിലാണ് രൂപ.