വിമാനത്താവളപദ്ധതിയുടെ സാധ്യത പഠനവും പരിസ്തിഥി ആഘാത പഠനവും മാര്‍ച്ച് 31-നകം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: ശബരിമല വിമാനത്താവളം എരുമേലിയില്‍ തന്നെ സ്ഥാപിക്കുമെന്ന് ഉറപ്പായി. വിമാനത്താവളം നിര്‍മിക്കുന്നതിനായി എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് തിരഞ്ഞെടുത്തതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയെ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനത്താവളപദ്ധതിയുടെ സാധ്യത പഠനവും പരിസ്തിഥി ആഘാത പഠനവും മാര്‍ച്ച് 31-നകം പൂര്‍ത്തിയാക്കും. ലൂയീസ് വെല്‍വേ കണ്‍സല്‍ട്ടിംഗ് കമ്പനിയെ ഈ ദൗത്യം ഏല്‍പിച്ചു കഴിഞ്ഞെന്നും പി.സി.ജോര്‍ജ് എംഎല്‍എയുടെ സബ് മിഷന് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.