ഫ്ലിപ്കാര്‍ട്ടിന്‍റെ 77 ശതമാനം ഓഹരികള്‍ ആഗോള റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് വാങ്ങിയതോടെയാണ് സച്ചിന്‍ ഫ്ലിപ്‍കാര്‍ട്ടിന് പുറത്തേക്കെത്തിയത്.         

മുംബൈ: ഫ്ലിപ്‍കാര്‍ട്ട് സഹ സ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ ഓലയില്‍ നിക്ഷേപിക്കാന്‍ പോകുന്ന വാര്‍ത്തയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യവസായ ലോകം ആകാംക്ഷയിലായി. സച്ചിന്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഓലയുടെ സുപ്രധാന പദവികളിലേക്ക് നിയമിതനാകുമോ എന്നത് സംബന്ധിച്ചാണ് ഈ ആകാംക്ഷ. 

ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഓലയില്‍ 650 കോടി രൂപയാണ് സച്ചിന്‍ നിക്ഷേപിക്കുക. ഓലയില്‍ ഒരു സ്വകാര്യ വ്യക്തി നടത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാകുമിത്.

Scroll to load tweet…
Scroll to load tweet…

ഫ്ലിപ്കാര്‍ട്ടിന്‍റെ 77 ശതമാനം ഓഹരികള്‍ ആഗോള റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് വാങ്ങിയതോടെയാണ് സച്ചിന്‍ ഫ്ലിപ്‍കാര്‍ട്ടിന് പുറത്തേക്കെത്തിയത്.