ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പിലാണ് നിക്ഷേപം നടത്തിയത്
ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കര് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഹെല്ത്ത് കെയര് സ്റ്റാര്ട്ടപ്പായ കോള്ഹെല്ത്ത് സര്വീസസില് 12 കോടി രൂപ നിക്ഷേപിച്ചു. ബാഡ്മിന്റണ് താരം പി വി സിന്ധു നാല് കോടി രൂപയും മുന് ബാഡ്മിന്റണ് താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദ് നാല് കോടി രൂപയും സ്റ്റാര്ട്ടപ്പില് നിക്ഷേപമിറക്കി.
2013 ല് രാംകോ ഗ്രൂപ്പ് ചെയര്മാന് പി ആര് വെങ്കിടരാമ രാജയുടെ മകളായ സന്ധ്യ രാജുവിന്റെ നേതൃത്വത്തിലാണ് കോള്ഹെല്ത്ത് സര്വ്വീസസ് പ്രവര്ത്തനമാരംഭിച്ചത്. ദില്ലി, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവടങ്ങളില് സാന്നിധ്യമുളളതാണ് സ്റ്റാര്ട്ടപ്പ്. രോഗ നിര്ണ്ണയം, മരുന്ന് വിതരണം, ഡോക്ടര് കണ്സള്ട്ടേഷന്, മെഡിക്കല് ഹോം കെയര് സര്വ്വീസ് തുടങ്ങിയവയാണ് സേവനമേഖലകള്.
