വരിയില്‍ നിന്ന് പ്രയാസം അനുഭവിക്കേണ്ടി വന്ന ഉപഭോക്താക്കള്‍ക്കുണ്ടായ കടുത്ത പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും, അക്കാലത്ത് ജോലി ചെയ്യുന്നതിനിടെ ബാങ്ക് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അതും അറിയിക്കണമെന്നാണ് സര്‍ക്കുലറിലൂടെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

തിരുവനന്തപുരം: രണ്ട് വര്‍ഷം മുന്‍പ് നോട്ട് നിരോധന കാലത്ത് സ്റ്റേറ്റ് ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്കോ, ജീവനക്കാര്‍ക്കോ കടുത്ത ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കില്‍ അവ ഉടനടി അറിയിക്കണമെന്ന് എസ്ബിഐ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍. മുംബൈയിലെ കോര്‍പറേറ്റ് സെന്‍ററിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്ബിഐ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ നിന്നാണ് ആഭ്യന്തര സര്‍ക്കുലര്‍ അയച്ചത്. 

വരിയില്‍ നിന്ന് പ്രയാസം അനുഭവിക്കേണ്ടി വന്ന ഉപഭോക്താക്കള്‍ക്കുണ്ടായ കടുത്ത പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും, അക്കാലത്ത് ജോലി ചെയ്യുന്നതിനിടെ ബാങ്ക് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അതും അറിയിക്കണമെന്നാണ് സര്‍ക്കുലറിലൂടെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസമാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ ജീവനക്കാര്‍ക്ക് ലഭിച്ചത്.