നിക്ഷേപം കൂടിയതോടെ നിക്ഷേപത്തിനുള്ള പലിശ നിരക്കില്‍ എസ്.ബി.ഐ അരശതമാനം വരെ കുറവ് വരുത്തിയിരുന്നു. വൈകാതെ വായ്പകളിലുള്ള പലിശ നിരക്കിലും കുറവ് വരുത്താനാണ് തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ പലിശ നിരക്ക് കുറയുമെന്ന എം.ഡി രജനീഷ് കുമാര്‍ പറഞ്ഞു. അടുത്തയാഴ്ച ചേരുന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനമുണ്ടാകും.
സ്വകാര്യ മേഖലയില്‍ ആക്‌സിസ് ബാങ്ക് ഇതിനകം തന്നെ പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന റിസര്‍വ് ബാങ്ക് അവലോക യോഗത്തില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്നും സൂചനയുണ്ട്.
ഇക്കഴിഞ്ഞ എട്ടിന് രാത്രിയാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പിറ്റേന്ന് ബാങ്കുകള്‍ക്ക് അവധിയും നല്‍കി. ഒന്‍പതിന് ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ആരംഭിച്ച ഇടപാടുകാരുടെ തിരക്ക് ഇതുവരെ കുറഞ്ഞിട്ടില്ല.
