നേരത്തെ 7.9 ശതമാനമായിരുന്ന ഒരുമാസത്തെ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍ നിരക്ക് ഇപ്പോള്‍ 8.1 ശതമാനമാണ്. ഒരു വര്‍ഷം കാലാവധിയുള്ള വായ്പകളുടെ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.45 ശതമാനമാക്കി ഉയര്‍ത്തി.
ദില്ലി: ഭവന, വാഹന വായ്പകള്‍ക്ക് ചിലവേറും. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ പലിശ നിരക്ക് കൂട്ടി. അടിസ്ഥാന പലിശ നിരക്കില്‍ 0.2 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.
നേരത്തെ 7.9 ശതമാനമായിരുന്ന ഒരുമാസത്തെ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍ നിരക്ക് ഇപ്പോള്‍ 8.1 ശതമാനമാണ്. ഒരു വര്‍ഷം കാലാവധിയുള്ള വായ്പകളുടെ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.45 ശതമാനമാക്കി ഉയര്‍ത്തി. മൂന്ന് വര്‍ഷം കാലാവധിക്ക് നേരത്തെ 8.45 ശതമാനമായിരുന്ന നിരക്ക് ഇപ്പോള്‍ 8.65 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
