മുംബൈ: സര്‍വ്വീസ് ചാര്‍ജ്ജുകള്‍ കുത്തനെ കൂട്ടിയ ശേഷവും എസ്.ബി.ഐയുടെ ഉപഭോക്തൃ ദ്രോഹ നടപടികള്‍ അവസാനിക്കുന്നില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഇതുവരെ നൽകി വന്നിരുന്ന പലിശ നിരക്കായ 4 ശതമാനത്തിൽ നിന്ന് 3.5 ശതമാനമാക്കി കുറച്ചു. ഒരു കോടി രൂപ വരെ നിക്ഷേപമുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഇനി മുതൽ 3.5 ശതമാനമായിരിക്കും പലിശ ലഭിക്കുക. അതെസമയം നിക്ഷേപം ഒരു കോടി രൂപക്ക് മുകളിലാണെങ്കിൽ 4 ശതമാനം തന്നെ പലിശ ലഭിക്കും എന്നും അധികൃതർ അറിയിച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും.