ദില്ലി: രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തുകയോ നിയന്ത്രിക്കുയോ ചെയ്തിട്ടുണ്ടെന്ന് എസ്.ബി.ഐ റിസര്‍ച്ച് ടീമിന്റെ റിപ്പോര്‍ട്ട്. 

എസ്.ബി.ഐ ഇക്കോഫ്‌ളാഷ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം അച്ചടിച്ച നോട്ടുകളില്‍ 2463 ബില്യണ്‍ രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ വിപണിയില്‍ എത്തിച്ചിട്ടില്ല. 

നോട്ട് നിരോധനത്തിന് തൊട്ടു പിന്നാലെ വന്‍തോതില്‍ ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി പൂര്‍ണമായും നിര്‍ത്തുകയോ വളരെ ചുരുങ്ങിയ അളവിലേക്ക് നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെന്നുമാണ് എസ്ബിഐയുടെ പഠനറിപ്പോര്‍ട്ട് പറയുന്നത്.