മുംബൈ: അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി പൊതുമേഖല ബാങ്കായ എസ്ബിഐ. അക്കൗണ്ടുകളില്‍ നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് തുക കുറച്ചു. മെട്രോ നഗരങ്ങളിലെ മിനിമം ബാലന്‍സ് 5000 രൂപയില്‍ നിന്ന് 3000 ആക്കിയാണ് കുറച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയിലെ വലിയ പൊതുബാങ്കായ എസ്ബിഐ നിരക്കുകളില്‍ മാറ്റം വരുത്തിയത്.
എന്നാല്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മിനിമം ബാലന്‍സ് നിരക്കില്‍ മാറ്റമില്ല. അതേസമയം മിനിമം ബാലന്‍സില്ലെങ്കില്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് കുറച്ചിട്ടുണ്ട്. പെന്‍ഷന്‍ അക്കൗണ്ടുകളില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് കുറച്ചതായും എസ്ബിഐ അറിയിച്ചു. അഞ്ച് ലക്ഷം പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണ് എസ്ബിഐയുടെ അവകാശവാദം. ഒക്ടോബര്‍ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
