ലയനം നടന്ന് മൂന്നാഴ്ചകള്‍ക്ക് ശേഷം എസ്ബിടി ഉപഭോക്താക്കള്‍ക്ക് എസ്ബിഐ പ്ലാറ്റ്‌ഫോം ലഭ്യമായിരിക്കുന്നു. 

എസ്ബിടിക്കാരുടെ വിവരങ്ങള്‍ എസ്ബിഐ കമ്പ്യൂട്ടര്‍ ശ്യംഖലയിലേക്ക് മാറ്റുന്ന ജോലി ഏറെക്കുറെ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി തടസ്സപ്പെട്ട ബാങ്ക് ഇടപാടുകള്‍ എസ്ബിഐ പുന:സ്ഥാപിച്ചു. ഇന്നലെ രാത്രി 11.15 മുതല്‍ ഇന്ന് രാവിലെ 11.45 വരെ എസ്ബിടിക്കാരുടെ എടിഎം, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് ഇടപാടുകള്‍ തടസ്സപ്പെട്ടിരുന്നു. ഈ സമയത്ത് പണം പിന്‍വലിക്കാനോ, നിക്ഷേപിക്കാനോ സാധിച്ചിരുന്നില്ല.

തിങ്കളാഴ്ച മുതല്‍ എസ്ബിടി-എസ്ബിഐ വ്യത്യാസം ഉണ്ടാകില്ല. പഴയ എസ്ബിടി ഉപഭോക്താക്കള്‍ക്ക് ഏത് എസ്ബിഐ ബ്രാഞ്ചിലും പോയി ഇടപാടുകള്‍ നടത്താം. 72 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നിനാണ് സ്റ്റേറ്റ് ബാങ്ക് ട്രാവന്‍കൂര്‍ എസ്ബിഐയില്‍ ലയിച്ചത്. എസ്ബിടിയ്ക്ക് ഒപ്പം അഞ്ച് അസോസിയേറ്റ് ബാങ്കുകളും സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ ഭാഗമായിരുന്നു. മെയ് 27ന് മുമ്പ ഈ ബാങ്ക് വിവരങ്ങളും എസ്ബിഐയില്‍ ചേര്‍ക്കും