
തിരുവനന്തപുരം: എസ്ബിടി ചീഫ് ജനറൽ മാനേജർ ആദികേശവനെ സ്ഥലം മാറ്റി. ഹൈദരാബാദിൽ എസ്ബിഐയുടെ ഇൻസ്പെക്ഷൻ വിഭാഗത്തിലാണ് പുതിയ നിയമനം. എസ് ബി ഐ - എസ് ബി ടി ലയനത്തെ ആദികേശവൻ എതിർത്തിരുന്നു. ഇതിനെതിരായുളള പ്രതികാര നടപടിയാണ് സ്ഥലം മാറ്റമെന്ന് എസ് ബി ടി എംപ്ലോയിസ് യൂണിയൻ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എസ് ബി ടി എംപ്ലോയിസ് യൂണിയൻ അറിയിച്ചു.
