Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നിന്ന് ഇനിമുതല്‍ സീപ്ലെയ്നുകള്‍ പറന്നുയരും: ഉക്രെയ്ന്‍ കമ്പനി രംഗത്ത്

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കമ്പനി എല്ലാ മൊഡ്യൂളുകളും കൊണ്ടുവരികയും അസംബിള്‍ ചെയ്യുകയും ആകും പ്രവര്‍ത്തനം, പിന്നീട് സീപ്ലെയ്നുകള്‍ ഇവിടെ തന്നെ നിര്‍മിക്കുമെന്ന് കിന്‍ഫ്ര മാനേജിംഗ് ഡയറക്ടറും (റിട്ട) വിംഗ് കമാന്‍ഡര്‍ കെ എ സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

sea planes's starts production from Kerala
Author
Kochi, First Published Feb 13, 2019, 9:56 AM IST

കൊച്ചി: കേരളത്തില്‍ സീപ്ലെയ്നുകള്‍ നിര്‍മ്മിക്കാന്‍ ഉക്രെയ്ന്‍ കമ്പനി രംഗത്ത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന കിന്‍ഫ്രയുടെ ഡിഫന്‍സ് പാര്‍ക്കിലാണ് നിര്‍മാണശാല സ്ഥാപിക്കാനുളള സൗകര്യം കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് പദ്ധതി നടപ്പാക്കാനായി കണ്ണൂര്‍ ആസ്ഥാനമായ ഒരു സ്റ്റാര്‍ട്ടപ്പ് ഉക്രെയ്ന്‍ കമ്പനിയുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

എന്നാല്‍, കമ്പനിയെക്കുറിച്ചോ സഹകരിക്കുന്ന സ്റ്റാര്‍ട്ടുപ്പിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും കിന്‍ഫ്ര പാര്‍ക്ക് അതികൃതര്‍ പുറത്ത് വിട്ടിട്ടില്ല. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കമ്പനി എല്ലാ മൊഡ്യൂളുകളും കൊണ്ടുവരികയും അസംബിള്‍ ചെയ്യുകയും ആകും പ്രവര്‍ത്തനം, പിന്നീട് സീപ്ലെയ്നുകള്‍ ഇവിടെ തന്നെ നിര്‍മിക്കുമെന്ന് കിന്‍ഫ്ര മാനേജിംഗ് ഡയറക്ടറും (റിട്ട) വിംഗ് കമാന്‍ഡര്‍ കെ എ സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏഷ്യയിലെ പ്രധാന ടൂറിസം മേഖലകളില്‍ ഒന്നായ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പടെ എല്ലാവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന സംവിധാനമാണ് സീപ്ലെയ്നുകള്‍.

Follow Us:
Download App:
  • android
  • ios