നിലവില്‍ രാവിലെ 9.15 മുതല്‍ വൈകുന്നേരം 3.30 വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുന്നത്.

മുംബൈ: രാജ്യത്തെ ഓഹരി വിപണികളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി 11.55 വരെ വിപണികള്‍ പ്രവര്‍ത്തിക്കാനാണ് അനുമതി. അവധി വ്യാപാരത്തിനാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. നിലവില്‍ രാവിലെ 9.15 മുതല്‍ വൈകുന്നേരം 3.30 വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുന്നത്. അനുമതി കിട്ടിയ സ്ഥിതിക്ക് പ്രവൃത്തി സമയം കൂട്ടുന്ന കാര്യത്തില്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചുകള്‍ക്ക് തീരുമാനമെടുക്കാം.