ഇക്വിറ്റി വിഹിത മൂലധനം വിദേശത്ത് നേരിട്ട് ലിസ്റ്റ് ചെയ്യാം
ദില്ലി: ഇനി മുതല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നേരിട്ട് വിദേശ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാം. ഇത് സംബന്ധിച്ച് അനുമതി നല്‍കുന്ന കാര്യം വിപണി റെഗുലേറ്ററി ഏജന്‍സിയായ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പരിഗണിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഇന്ത്യയിലുളള ഇന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അമേരിക്കന്‍ ഡെപോസിറ്ററി റെസീപ്സ് അല്ലെങ്കില്‍ ഗ്ലോബല്‍ ഡെപോസിറ്ററി റെസീപ്റ്റ്സ് വഴി മാത്രമേ വിദേശ സ്റ്റോക്കുകളില്‍ ലിസ്റ്റ് ചെയ്യാന്‍ സാധിക്കും. ഈ സംവിധാനത്തിനാണ് മാറ്റം വരുക.
മൂലധന വിപണിയില്‍ അന്താരാഷ്ട്ര വല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ക്ക് അവരുടെ ഇക്വിറ്റി വിഹിത മൂലധനം വിദേശത്ത് നേരിട്ട് ലിസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കേണ്ടത് ഏറ്റവും അടിയന്തരമായി ചെയ്യേണ്ട കാര്യമാണ്.
