ലോകത്തിലെ എറ്റവും മികച്ച സ്​പോർട്​സ്​ കാറുകളിലൊന്നായ ഓഡിയുടെ R8ന്‍റെ പരസ്യ ചിത്രീകരണത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

അടുത്തകാലത്ത് R8ന്‍റെ പരസ്യത്തിനായി എടുത്ത ചിത്രങ്ങളും കിടിലനായിരുന്നു. ആൽപസ്​ പർവത നിരക്കൾക്കിടയിലൂടെയും മഞ്ഞിലൂടെയുമെല്ലാം തെന്നിനീങ്ങുന്ന ഓഡി R8ന്‍റെ ചിത്രങ്ങൾ വൈറലായിരുന്നു.

എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പറയുന്നത്​ ഈ ചിത്രങ്ങ​ളെല്ലാം എടുത്തത്​ 2500 രൂപ മാത്രം വില വരുന്ന ഓഡി R8ന്‍റെ ചെറിയ​ മോഡൽ കാർ ഉപയോഗിച്ചതാണെന്നാണ്. പരസ്യ ചിത്രങ്ങളെടുത്ത ഫോ​ട്ടോഗ്രഫർ തന്നെയാണ്​ ഇക്കാര്യം ലോകത്തെ അറിയിച്ചത്​. ആഡംബര വാഹനത്തിനായി ഇത്രയും കുറഞ്ഞ ചെലവിൽ പരസ്യമൊരുക്കിയതാണ്​ വാഹന ലോകത്തെ പുതിയ ചർച്ചാ വിഷയം.