ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 447.60 പോയന്റിന്റെ നഷ്‍ടത്തോടെ 31922.44 എന്ന നിലയിലും നിഫ്റ്റി 157.50 പോയന്റിന്റെ നഷ്‍ടത്തില്‍ 9964.40 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള പാക്കേജുകളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോഴാണ് വിപണിക്ക് തിരിച്ചടിയായത്.
എച്ച്സിഎല്‍ ടെക്, വിപ്രോ, ഭാരതി ഇന്‍ഫ്രടെല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടാറ്റ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
