ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം. സെന്‍സെക്സ് 439.95 പോയന്റിന്റെ നഷ്‍ടത്തില്‍ 31159.81 എന്ന നിലയിലും നിഫ്റ്റി 135.75 പോയന്റിന്റെ നഷ്‍ടത്തോടെ 9735.75 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ഓഹരി വിപണി നഷ്‍ടത്തിലാകുന്നത്.

ടിസിഎസ്, ടെക് മഹേന്ദ്, കോള്‍ ഇന്ത്യ, എച്ച്സിഎല്‍ ടെക് തുടങ്ങിവയ നേട്ടത്തിലായിരുന്നു. റിലയന്‍സ്, മാരുതി സുസുക, സിപ്ല, ഏഷ്യന്‍ പെയ്ന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.