ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം. സെന്‍സെക്സ് 24.48 പോയന്റിന്റെ നഷ്‍ടത്തോടെ 32,609.16 എന്ന നിലയിലും നിഫ്റ്റി 3.60 പോയന്റിന്റെ നേട്ടത്തോടെ 10,234.50.എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.


സിപ്ല, ഹീറോ മോട്ടോര്‍ കോര്‍പ്സ്, എച്ച്പിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം ടാറ്റാ മോട്ടേഴ്സ്, ബജാജ്, ഡോ റെഡ്ഡിസ് ലാബ്സ് തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.