ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം. സെന്‍സെക്സ് 63 പോയന്റിന്റെ നഷ്‍ടത്തോടെ 32878 എന്ന നിലയിലും നിഫ്റ്റി 22 പോയന്റിന്റെ നഷ്‍ടത്തോടെ 10,163 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ലോഹം, അസംസ്‍കൃത എണ്ണ എന്നിവയിലെ വിലയിടിവാണ് ആഗോള വിപണിയിലും ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. എച്ച്ഡിഎഫ്‍സി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം വിപ്രോ, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം തുടരുന്നത്.