ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെൻസെക്സ് 244.08 പോയന്റിന്റെ നഷ്ടത്തോടെ 33,812.75 എന്ന നിലയിലും നിഫ്റ്റി 95.20 പോയന്റിന്റെ നഷ്ടത്തോടെ 10,435.50 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കോള്‍ ഇന്ത്യ, വിപ്ര, സണ്‍ ഫാര്‍മ, സിപ്ല, ഐഒസി, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം ബജാജ് ഓട്ടോ, റിലയന്‍സ്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.