വ്യാപാരയുദ്ധവും രൂപയുടെ മൂല്യമിടിയിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്ന ഓഹരി വിപണിക്ക് ആശ്വാസം നല്‍കുന്നതായി ഇന്നത്തെ മുന്നേറ്റം.

മുംബൈ: രാവിലെ വ്യാപാരം തുടങ്ങിയതോടെ സെന്‍സെക്സ് നിഫ്റ്റി ഓഹരികള്‍ കത്തിക്കയറി. ഓഹരി വിപണിയില്‍ പ്രകടമായ ഉണര്‍വിനെ ശുഭ സൂചകമായാണ് വിപണി നിരീക്ഷകര്‍ കണക്കാക്കുന്നത്. വ്യാപാരയുദ്ധവും രൂപയുടെ മൂല്യമിടിയിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്ന ഓഹരി വിപണിക്ക് ആശ്വാസം നല്‍കുന്നതായി ഇന്നത്തെ മുന്നേറ്റം.

സെന്‍സെക്സില്‍ സ്റ്റേറ്റ് ബാങ്ക്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, വേദാന്ത, റിലയന്‍സ് എന്നിവര്‍ നേട്ടമുണ്ടാക്കി. സ്റ്റേറ്റ് ബാങ്ക് ഓഹരികള്‍ 3.38 ശതമാനം ഉയര്‍ന്നു. നിഫ്റ്റിയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഒഎന്‍ജിസി എന്നിവ നേട്ടമുണ്ടാക്കി. നിഫ്റ്റിയിലെ പൊതുമേഖല ബാങ്കുകളുടെ ഓഹരികളെല്ലാം നേട്ടമുണ്ടാക്കി. ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടേഴ്സ് ഓഹരികള്‍ക്ക് ഇന്ന് മികച്ച ദിനമായിരുന്നു. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം സെന്‍സെക്സ് 37,496 പോയിന്‍റിലും നിഫ്റ്റി 11300 ലും വ്യാപാരം തുടരുന്നു.