മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ഇടിവ് തുടരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 220 പോയിന്‍റ് ഇടിഞ്ഞ് 35,672 പോയിന്‍റില്‍ വ്യാപാരം തുടരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 56 പോയിന്‍റ് ഇടിഞ്ഞ് 10,736 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ബിഎസ്ഇയില്‍ ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, പവന്‍ ഗ്രിഡ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി, ഐസിഐസി ബാങ്ക്, എച്ച്സിഎല്‍ ടെക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.