ടെക് മഹീന്ദ്ര, സീ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.   

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 277 പോയിന്‍റ് ഉയര്‍ന്ന് 36,894 ല്‍ വ്യാപാരം തുടരുന്നു. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 84 പോയിന്‍റ് ഉയര്‍ന്ന് 11,018 ല്‍ വ്യാപാരം പുരോഗമിക്കുകയാണിപ്പോള്‍. നാല് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് നിഫ്റ്റി 11,000 പോയിന്‍റിന് മുകളിലേക്ക് ഉയരുന്നത്. നിഫ്റ്റിയില്‍ ഐടി, മീഡിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. നാളെ പുറത്ത് വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരി വിപണിയില്‍ ഈ മുന്നേറ്റമുണ്ടാകാന്‍ കാരണമെന്നാണ് വിപണി നിരീക്ഷകരുടെ നിഗമനം. 

ടെക് മഹീന്ദ്ര, സീ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.