ഓഹരി വിപണികളിൽ മികച്ച നേട്ടം സെൻസെക്സ് 416 പോയന്‍റും നിഫ്റ്റി 121 പോയന്‍റും ഉയർന്നു

മുംബൈ: ഓഹരി വിപണികളിൽ മികച്ച നേട്ടം. സെൻസെക്സ് 416 പോയന്‍റും നിഫ്റ്റി 121 പോയന്‍റും ഉയർന്നു. രണ്ടാഴ്ചക്കിടയിലെ ഏറ്റവും വലിയ നേട്ടമാണിത്. രാജ്യാന്തര വിപണികളിലെ നേട്ടത്തിനൊപ്പം ജിഡിപി വളർച്ച മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് വിപണിയ്ക്ക് കരുത്തായത്. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 35,322ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,736ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ രണ്ട് പൈസ നിലമെച്ചപ്പെടുത്തി. 67 രൂപ 41 പൈസയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.