മുംബൈ: ഓഹരി വിപണികളില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 250 പോയന്റും നിഫ്റ്റി 80 പോയന്റും ഇടിഞ്ഞു. ഏഴ് മാസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് നിഫ്റ്റി. നിലവില്‍ 74 പോയന്റ് നഷ്ടത്തില്‍ നിഫ്റ്റി 7,909ലും 232 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 25,808ലുമാണ് വ്യാപാരം ചെയ്യുന്നത്. ഓഹരി വിപണിയിലെ നിക്ഷേപത്തിന് അധിക നികുതി ചുമത്തിയേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് വിപണിയിലെ തകര്‍ച്ചയ്ക്ക് കാരണം. ആഗോള വിപണികളും നഷ്ടത്തിലാണ്. റിയാലിറ്റി, ആരോഗ്യ, ലോഹ ഓഹരികളെല്ലാം നഷ്ടത്തിലാണ്. സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്പ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നഷ്ടപ്പട്ടികയില്‍ മുന്നില്‍. ലൂപ്പിന്‍, ഡോക്ടര്‍ റെഡ്ഡീസ് ലാബ്‌സ്, എച്ച്!യുഎല്‍, എന്നിവ മാത്രമാണ് നേട്ടപ്പട്ടികയിലുള്ളത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നഷ്ടത്തിലാണ്. 67 രൂപ 84 പൈസയിലാണ് രൂപ.