മുംബൈ: കേന്ദ്രബജറ്റിന് പിന്നാലെ ഓഹരി വിപണിയിൽ വന്‍ ഇടിവ്. സെൻസെക്സ് 300 പോയന്‍റിലധികം ഇടിഞ്ഞു. നിഫ്റ്റിയില്‍ 100 പോയിന്‍റിന്‍റെ ഇടിവുണ്ടായി. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം ബജറ്റവതരണത്തിനിടയിലും വിപണി ഇടിഞ്ഞിരുന്നു. ഗ്രാമീണമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണി വീണ്ടും ഇടിഞ്ഞിരുന്നു.