നേട്ടം നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണികള്‍. നിഫ്റ്റി 9,800ന് മുകളിലെത്തി. സെന്‍സെക്‌സ് 130 പോയന്‍റ് ഉയര്‍ന്നു. ആഭ്യന്തര നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയെ തുണയ്‌ക്കുന്നത്. ഇന്നലെ ആഭ്യന്തര നിക്ഷേപകര്‍ 5,196 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു.

ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്പ്, അദാനി പോര്‍ട്സ് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം എച്ച്‍യുഎല്‍, ഡോ.റെഡ്ഡീസ് ലാബ്സ്, ടിസിഎസ് എന്നിവ നഷ്‌ടത്തിലാണ്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. വലിയ ഇടവേളയ്‌ക്ക് ശേഷം ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നിലമെച്ചപ്പെടുത്തി. ആറ് പൈസ നേട്ടത്തോടെ 64 രൂപ 45 പൈസയിലാണ് രൂപയുടെ വിനിമയം.