2018 ന്‍റെ അവസാന ദിനത്തില്‍ ഏഷ്യന്‍ ഓഹരി വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

മുംബൈ: ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും നേട്ടത്തോടെയാണ് ഇന്ന് തുടക്കം. സെൻസെക്സ് 200 ഉം നിഫ്റ്റി 63 ഉം പോയിന്റ് ഉയ‍ർന്നാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.

ഓട്ടോമൊബൈൽ, മെറ്റൽ, ഫാർമസ്യൂട്ടിക്കൽ എന്നീ ഓഹരികളാണ് ഇന്ന് നേട്ടം കൈവരിച്ചത്. കൊടക് മഹീന്ദ്ര, പവർ ഗ്രീഡ്, എന്‍ടിപിസി എന്നീ ഓഹരികൾ നഷ്ടം നേരിട്ടു. മുംബൈ ഓഹരി വിപണി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36,285 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 10,923 ലേക്ക് ഉയര്‍ന്നു. 

2018 ന്‍റെ അവസാന ദിനത്തില്‍ ഏഷ്യന്‍ ഓഹരി വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.