ഓഹരി വിപണികളില്‍ നഷ്‌ടം. നിഫ്റ്റി 8,700ന് താഴെ എത്തി. ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രതികരണത്തിനൊപ്പം ടാറ്റ ഗ്രൂപ്പിന്‍റെ ഓഹരികളില്‍ ഇടിവ് നേരിട്ടതാണ് വിപണിയെ നഷ്‌ടത്തിലാക്കിയത്. ടാറ്റ സ്റ്റീലാണ് ഇന്ന് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. ഗെയില്‍, എച്ച്‍യുഎല്‍ എന്നിവയും നഷ്‌ടം നേരിട്ടു. എണ്ണ, വാതക ഓഹരികളും നഷ്‌ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്സ്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക് എന്നിവര്‍ നേട്ടമുണ്ടാക്കി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ മൂന്ന് പൈസയുടെ നഷ്‌ടം നേരിട്ടു. 66 രൂപ 88 പൈസയിലാണ് രൂപ.