ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിക്കുന്നത്. ക്രൂഡോയില്‍ വിലയെ കുറിച്ചുള്ള ആശങ്കകളും അമേരിക്കയില്‍ നിന്നുള്ള മോശം വാര്‍ത്തകളുമാണ് ഏഷ്യന്‍ വിപണികളിലെ നഷ്ടത്തിന് അടിസ്ഥാനം. ഐടി, വാഹന സെക്ടറുകള്‍ അടക്കമുള്ള മിക്ക മേഖലകളും നഷ്ടത്തിലാണ്.
ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍. അതേസമയം ഒഎന്‍ജിസി, എന്‍ടിപിസി, റിലയന്‍സ് എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ച് നില്‍ക്കുകയാണ്. 67 രൂപ 42 പൈസയിലാണ് രൂപ.
