അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിനൊപ്പം രാജ്യത്തെ വ്യാപരക്കമ്മി റെക്കോര്‍ഡിലേക്ക് ഉയര്‍ന്നതാണ് വിപണിയെ തളര്‍ത്തുന്നത്.നവംബറിനെ അപേക്ഷിച്ച് 2.29 ശതമാനം വര്‍ദ്ധനവോടെ രണ്ട് വര്‍ഷത്തെ ഉയരത്തിലാണ് വ്യാപാരക്കമ്മി. 

ഒഎന്‍ജിസി, അദാനി പോര്‍ട്‌സ്,ഭെല്‍ എന്നിവയാണ് നഷ്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി എന്നിവ നേട്ടമുണ്ടാക്കി. ആഗോള വിപണികളുടെ ചുവട് പിടിച്ച് ഡോളറിനെതിരെ രൂപ നില മെച്ചെപ്പെടുത്തുന്നുണ്ട്. ഇന്നലെ 40 പൈസ നഷ്ടമായ രൂപ 2 പൈസയുടെ നേട്ടത്തോടെ 67 രൂപ 81 പൈസയിലാണിപ്പോള്‍.