ഒരുമാസത്തിന് ശേഷമാണ് നിഫ്റ്റി സൈക്കോളജിക്കല്‍ പോയന്റായ 8,000ത്തിന് താഴെ എത്തുന്നത്. ആഗോള വിപണികളിലെ നഷ്ടത്തിനൊപ്പം വിദേശ നിക്ഷേപകര്‍ക്കൊപ്പം ആഭ്യന്തര നിക്ഷേപകരും ഓഹരി വിറ്റഴിക്കുന്നതാണ് വിപണിയെ തളര്‍ത്തുന്നത്. എണ്ണ, വാതക, ബാങ്കിംഗ് ലോഹ സെക്ടറുകളെല്ലാം നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ്, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളെല്ലാം നഷ്ടത്തിലാണ്. അതേസമയം സണ്‍ഫാര്‍മ, എച്ച്‌യുഎല്‍, ഗെയില്‍ എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിയത്തില്‍ രൂപ നഷ്ടത്തിലേക്ക് വീണിട്ടില്ല. രണ്ട് പൈസയുടെ നേട്ടത്തോടെ 67 രൂപ 89 പൈസയിലാണ് രൂപ.