ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഓഹരി വിപണികള്‍ ഇടിഞ്ഞു. ഏഷ്യന്‍ വിപണികളെല്ലാം കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. അമേരിക്കന്‍ വിപണിയിലും ഇടിവുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയും വ്യാപാരം തുടങ്ങുമ്പോള്‍ നഷ്‌‌ടം നേരിടുമെന്നാണ് വിവരം.