ഓഹരി വിപണികളിൽ കനത്ത നഷ്ടം

ഓഹരി വിപണികളിൽ കനത്ത നഷ്ടം. നിക്ഷേപകർക്ക് രണ്ട് ലക്ഷം കോടി രൂപ നഷ്ടമായി. പിഎൻബി തട്ടിപ്പിലെ അന്വേഷണം ഐസിഐസിഐ, ആക്സിസ് ബാങ്കുകളിലേക്ക് നീങ്ങിയതാണ് വിപണിയിലെ നഷ്ടത്തിന് കാരണം. ബാങ്കിംഗ് ഓഹരികളാണ് ഏറ്റവും അധികം നഷ്ടം നേരിട്ടത്. സെൻസെക്സ് 430 പോയന്‍റ് ഇടിഞ്ഞ് 33,317ൽ ക്ലോസ് ചെയ്തു. രാവിലെ 310 പോയന്‍റ് നേട്ടമുണ്ടാക്കിയ ശേഷമാണ് സെൻസെക്സ് വലിയ നഷ്ടത്തിലേക്ക് വീണത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 109 പോയന്‍റ് നഷ്ടത്തിൽ 10,249ൽ ക്ലോസ് ചെയ്തു.