മുംബൈ: ഓഹരി വിപണികളിൽ റെക്കോഡ് നേട്ടം. സെൻസെക്സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലേക്ക് ഉയർന്നു. 251 പോയന്‍റ് ഉയർന്ന് ചരിത്രത്തിലാദ്യമായി സെൻസെക്സ് 32,687ലേക്ക് ഉയർന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 80 പോയന്‍റ് ഉയർന്ന് 10,242ൽ എത്തി. ശക്തമായ മാക്രോ ഇക്കണോമിക്സ് ഡാറ്റയ്ക്കൊപ്പം ദീപാവലി കച്ചവടമാണ് വിപണിയിൽ നടക്കുന്നത്. വ്യാവസായിക വളർച്ച 9 മാസത്തെ ഉയരത്തിലെത്തിയതും വിപണിയെ തുണച്ചു. ഏഷ്യൻ വിപണികളും നേട്ടത്തിലാണ്. എണ്ണ, വാതക, ലോഹ, ബാങ്കിംഗ്, എഫ്എംസിജി സെക്ടറുകളെല്ലാം നേട്ടത്തിലാണ്. ഭാരതി എയർടെൽ,സിപ്ല, എച്ച്‍യുഎൽ എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം ആക്സിസ് ബാങ്ക്, റിലയൻസ്, വിപ്രോ എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേട്ടത്തിലാണ്. 19 പൈസ നേട്ടത്തോടെ 64 രൂപ 75യിലാണ് വിനിമയം.