ദില്ലി: രണ്ട് മലയാളികള്‍ ഉള്‍പ്പടെ 20 ജീവനക്കാരുമായി പോയ എണ്ണകപ്പല്‍ നൈജീരിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയെടുത്തെന്ന് സൂചന. 

കാസര്‍ഗോഡ് ഉദുമ സ്വദേശി പെരിലാവളപ്പ് അശോകന്റെ മകന്‍ ഉണ്ണിയും കോഴിക്കോട് സ്വദേശിയായ യുവാവുമാണ് കപ്പലിലെ മലയാളികള്‍. കപ്പല്‍ റാഞ്ചിയ വിവരം ഉണ്ണിയാണ് വീട്ടുകാരെ അറിയിച്ചത്. കപ്പലിലുള്ള കോഴിക്കോട്ടുകാരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.