
ഡേ ടൈം റണ്ണിങ് ലൈറ്റുകളും എൽ.ഇ.ഡി ടെയിൽ ലാമ്പും പുതിയ വാഹനത്തിന്റെ പ്രത്യേകതകളാണ്. കൂടാതെ ക്രോമിയം ഫിനിഷിങ്ങിലുള്ള പുതിയ അലോയ് വീലുകളും ഡാഷ് ബോർഡും വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു. ഇന്‍റീരിയറിലും പ്രകടമായ മാറ്റങ്ങളുണ്ട്. പുതിയ വലിയ ടച്ച് സ്ക്രീനുള്ള ഇൻഫോടെയിൻമെൻറ് സിസ്റ്റം, ബ്ലുടൂത്ത്, റിവേഴസ് കാമറ എന്നിവയാണ് ഇന്‍റീരിയറിലെ പ്രധാന മാറ്റങ്ങൾ.


6 സ്പീഡ് മാനുവൽ ട്രാൻസിഷനിലും 5 സ്പീഡ് DSG ട്രാൻസിഷനിലും വാഹനമെത്തും. രണ്ട് എയർ ബാഗുകൾ, എ.ബി.എസ് എന്നിവയും വാഹനത്തിനോടൊപ്പം സ്റ്റാൻഡേർഡായി കമ്പനി വാഗ്‍ദാനം ചെയ്യുന്നു.

