ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് വേദി

ബെംഗളൂരു: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായുളള സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്‍റെ ഗ്രാന്‍റ് ഫിനാലെ ബെംഗളാരുവില്‍ തിങ്കളാഴ്ച്ച ആരംഭിക്കും. രാജ്യത്തെ ടെക്നോളജി ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. 

ഹാക്കത്തോണില്‍ രാജ്യത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഹാര്‍ഡ്വെയര്‍ ഹാക്കത്തോണില്‍ രാജ്യത്തെ 752 ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുളള 50,000 ത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വെച്ചാണ് അഞ്ചു ദിവസം നീളുന്ന പരിപാടി നടക്കുന്നത്.