ബെംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ വ്യാപര കമ്പനിയായ സ്‌നാപ് ഡീല്‍ 30 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. നോട്ട് നിരോധനത്തിന് പിന്നാലെ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ കടുത്ത മത്സരത്തില്‍ വരുമാനത്തില്‍ വന്ന ഇടിവു മൂലമാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
ചെലവ് ചുരുക്കലെന്ന പേരിലാണ് ഇത്രയും പേരെ കമ്പനി പിരിച്ചുവിടാനാെരുങ്ങുന്നതെന്നാണ് വിവരം. കമ്പിയില്‍ നേരിട്ട് ജോലി ചെയ്യുന്ന ആയിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് കരുതുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് സ്‌നാപ് ഡീല്‍ ഓപ്പറേഷന്‍സ് വിഭാഗം മാനേജര്‍മാര്‍ക്ക് കമ്പനി അറിയിപ്പ് നല്‍കിയിട്ടുണ്ട്.
