Asianet News MalayalamAsianet News Malayalam

ക്യാഷ് @ ഹോം വരുന്നു; സ്നാപ്‍ഡീല്‍ ഇനി പണവും വീട്ടിലെത്തിക്കും

Snapdeal Will Deliver Rs 2000 to Your Home Under Cash at Home Facility
Author
First Published Dec 22, 2016, 12:38 PM IST

മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാത്രമേ ക്യാഷ് @ ഹോം സംവിധാനം ലഭ്യമാവുകയുള്ളൂ. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഉപഭോക്താവിന്റെ സ്ഥലം എവിടെയാണെന്ന് രേഖപ്പെടുത്തുമ്പോള്‍ ക്യാഷ് @ ഹോം സംവിധാനം അവിടെ ലഭ്യമാവുമോ എന്ന് അറിയാം. തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങുന്നത് പോലെ തന്നെ 2000 രൂപ വരെയുള്ള തുക പണമായി ആവശ്യപ്പെടാനാവും. ക്യാഷ് ഓണ്‍ ഡെലിവറി ആയോ അല്ലെങ്കില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ പണം കൈമാറാം. ക്യാഷ് ഓണ്‍ ഡെലിവറി ആണെങ്കില്‍ പണം നല്‍കാനെത്തുന്നയാള്‍ കാര്‍ഡ് സ്വൈപിങ് മെഷീനും കൊണ്ടുവരും. കാര്‍ഡ് സ്വൈപ് ചെയ്ത് 2000 രൂപ വരെ അപ്പോള്‍ തന്നെ വാങ്ങാം.

ഒരു രൂപ സര്‍വ്വീസ് ചാര്‍ജ്ജായി സ്നാപ്ഡീല്‍ ഈടാക്കും. മറ്റ് ഉല്‍പ്പന്നങ്ങള്‍ ക്യാഷ് ഓണ്‍ ഡെലിവറിയായി വാങ്ങുമ്പോള്‍ ആളുകള്‍ നല്‍കുന്ന പണം അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് കമ്പനിയുടെ ജീവനക്കാര്‍ക്ക് ഇതിലൂടെ ഒഴിവാക്കാനാവുമെന്നും സ്നാപ്ഡീല്‍ കണക്കുകൂട്ടുന്നു. ആദ്യ ഘട്ടമായി തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ ഈ സംവിധാനം ലഭ്യമാവുകയുള്ളൂ. വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

Follow Us:
Download App:
  • android
  • ios