നോട്ട് നിരോധനത്തെ ന്യായീകരിച്ചു കൊണ്ടാണ് അന്ന് വാര്‍ത്താസമ്മേളനങ്ങളില്‍ അദ്ദേഹം സംസാരിച്ചിരുന്നത്. നോട്ട് നിരോധന സമയത്തെ അദ്ദേഹത്തിന്‍റെ ഒരു കമന്‍റാണ് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത്. 

റിസര്‍വ് ബാങ്കിന്‍റെ 25 -ാം ഗവര്‍ണറായി നിയമിതനായതിന് പിന്നാലെ സോഷ്യല്‍ മീഡിയ വ്യാപകമായി ശക്തികാന്ത ദാസിന്‍റെ മുന്‍ വാര്‍ത്താസമ്മേളനങ്ങള്‍ കുത്തിപ്പൊക്കുന്ന തിരക്കിലാണ്. ഇത്തത്തിലൊരു കുത്തിപ്പൊക്കലിലേക്ക് സോഷ്യല്‍ മീഡിയയെ നയിച്ചത് നോട്ട് നിരോധനമാണ്. നോട്ട് നിരോധന സമയത്ത് സര്‍ക്കാരിന്‍റെ മുഖമായി നിത്യേന വാര്‍ത്താസമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്തായിരുന്നു.

Scroll to load tweet…
Scroll to load tweet…

നോട്ട് നിരോധത്തെ ന്യായീകരിച്ചു കൊണ്ടാണ് അന്ന് വാര്‍ത്താസമ്മേളനങ്ങളില്‍ അദ്ദേഹം സംസാരിച്ചിരുന്നത്. നോട്ട് നിരോധന സമയത്തെ അദ്ദേഹത്തിന്‍റെ ഒരു കമന്‍റാണ് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത്. 'ബാങ്കുകള്‍ക്കും എടിഎമ്മിന് മുന്നിലും നീണ്ട വരികള്‍ക്ക് കാരണം ഒരേ ആളുകള്‍ തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ വീണ്ടും വീണ്ടും വരുന്നതാണ്' എന്നതായിരുന്നു ശക്തികാന്തിന്‍റെ ആ പ്രസ്താവന.

Scroll to load tweet…
Scroll to load tweet…

ശക്തികാന്തിന്‍റെ വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരെപ്പോലെ ശക്തികാന്ത ദാസിന് ബിസിനസിലോ സാമ്പത്തിക ശാസ്ത്രത്തിലോ ബിരുദമില്ലെന്നതാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണം. ശക്തികാന്തിന്‍റെ ബിരുദം ചരിത്രത്തിലാണെന്നും ട്വിറ്റര്‍ ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നു. ശക്തികാന്തിനെ റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണറാക്കിയുളള നിയമന വാര്‍ത്തകളോട് 'മോഡിണോമിക്സ്' എന്ന ഹാഷ്ടാഗിലാണ് പലരും പ്രതികരിക്കുന്നത്.

Scroll to load tweet…

റിസര്‍വ് ബാങ്ക് ഗവര്‍ണറാകാന്‍ സാമ്പത്തിക ശാസ്ത്രത്തിലോ ഫിനാന്‍സിലോ ബിരുദമുണ്ടാകണമെന്ന നിബന്ധനയില്ല.