മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ നേട്ടം. സെന്‍സെക്സ് 151.15 പോയന്റിന്റെ നേട്ടത്തില്‍ 32423.76 എന്ന നിലയിലും നിഫ്റ്റി 67.70 പോയന്റിന്റെ നേട്ടത്തില്‍ 10153.10 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എക്കാലത്തേയും റെക്കോര്‍ഡ് നേട്ടത്തിലായിരുന്നു.

ബജാജ് ഓട്ടോ, വേദാന്ത, കോള്‍ ഇന്ത്യ, സിപ്ല, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍‌പ്. ഡോ. റെഡ്ഡിസ് ലാബ്, വിപ്രോ, ഏഷ്യന്‍ പെയ്‍ന്റ്സ്, ടാറ്റാ മോട്ടോഴ്സ്, മാരുതി, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഒഎന്‍ജിസി, ടാറ്റാ സ്റ്റീല്‍, ഐടിസി, സണ്‍ ഫാര്‍മ, എസ്‍ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.