കൊച്ചി: ഇലക്ട്രോണിക് ഉത്പന്ന രംഗത്തെ പ്രമുഖരായ സോണിയും ഓണത്തിനു വലിയ ഓഫറുകളുമായി വിപണിയിലെത്തിയിരിക്കുന്നു. 160 കോടി രൂപയാണ് ഓണം വിപണിയില്‍ സോണിയുടെ വില്‍പ്പന ലക്ഷ്യം. ഉപയോക്താക്കള്‍ക്ക് ഓരോ പര്‍ച്ചേസിലും ഉറപ്പായ സമ്മാനങ്ങളും സോണി വാഗ്ദാനം ചെയ്യുന്നു. മഞ്ജു വാര്യരാണു കേരളത്തന്റെ ഓണ വിപണിയില്‍ സോണിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. 

സോണി ബ്രാവിയ ടിവി വാങ്ങുമ്പോള്‍ 16900 രൂപയുടെ ബ്ലൂറേ പ്ലെയര്‍, 1 ടിബി എക്സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ്, പെന്‍ഡ്രൈവുകള്‍, ഹെഡ്ഫോണുകള്‍, പവര്‍ബാങ്കുകള്‍ തുടങ്ങിയവ സമ്മാനമായി നേടാം. സെപ്റ്റംബര്‍ 30 വരെയാണ് ഓണം ഓഫറുകള്‍ ലഭിക്കുന്നത്. ബ്രാവിയ ടിവികള്‍ക്ക് 999 രൂപ മുതല്‍ ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതിയും ഒരുക്കിയിട്ടുണ്ട്.