റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ? എന്ന വിഷയത്തിലായിരുന്നു സോഫിയയുടെ പ്രഭാഷണം. സോഫിയയുടെ വാക്കുകളോട് ആവേശത്തോടെയാണ് സമ്മേളന വേദി പ്രതികരിച്ചത്. 

കൊച്ചി: അന്താരാഷ്ട്ര അ‍ഡ്വര്‍ടൈസിങ് അസോസിയേഷന്‍റെ ആഗോള ഉച്ചകോടിയുടെ സമാപന ദിവസം കൊച്ചിയെ ആവേശത്തിലാക്കി സോഫിയ എത്തി. ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയായിരുന്നു ഉച്ചകോടിയിലെ ഇന്നത്തെ പ്രധാന അതിഥി. 

കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് സോഫിയ സംസാരിച്ചത്. റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ? എന്ന വിഷയത്തിലായിരുന്നു സോഫിയയുടെ പ്രഭാഷണം. സോഫിയയുടെ വാക്കുകളോട് ആവേശത്തോടെയാണ് സമ്മേളന വേദി പ്രതികരിച്ചത്. 

കേരളത്തില്‍ ആദ്യമായാണ് സോഫിയ എത്തുന്നത്. വൈകിട്ട് ആറിനാണ് അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങുകള്‍ നടക്കുക.